February New OTT Release | ഫെബ്രുവരിയിൽ വമ്പൻ ഒ. ടി. ടി റിലീസുകൾ, ഈ സിനിമകൾ എത്തും
February New OTT Release : മലയാള സിനിമ ഇന്ന് ഇന്ത്യ ഒട്ടാകെ വമ്പൻ ചർച്ചാവിഷയമാണ്. മോളിവുഡ് സിനിമകളെ അന്യഭാഷ സിനിമ പ്രേമികൾ വരെ കാത്തിരുക്കുന്നുണ്ട്, അതിനാൽ തന്നെ മലയാളം സിനിമകൾ ഒ. ടി. ടിയിലേക്ക് എത്തുമ്പോൾ മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. അത്തരത്തിൽ ഫെബ്രുവരി മാസം എത്തുന്ന മലയാളം ഒ. ടി. ടി റിലീസുകളെ കുറിച്ച് അറിയാം.
മാർക്കോ | Marco OTT
2024ൽ ഇന്ത്യൻ സിനിമ ലോകത്തെ തന്നെ ഞെട്ടിച്ച ചിത്രമാണ് ഹനീഫ് അദേനി- ഉണ്ണി മുകുന്ദന് കൂട്ടുക്കെട്ടില്‍ പിറന്ന ചിത്രം “മാർക്കോ “. മലയാളത്തിലെ ഏറ്റവും വലിയ വയലൻസ് ചിത്രം എന്നുള്ള ലേബലിൽ എത്തിയ സിനിമ ഇന്ത്യയിലെ വിവിധ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി മാറുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്.ഡിസംബര്‍ 20ന് തിയേറ്ററിൽ എത്തിയ മാർക്കോ സിനിമ എന്നാകും ഒ. ടി. ടി. യിൽ സെൻസർ കട്ട് സീനുകൾ അടക്കം ഉൾപ്പെടുത്തിയെത്തുക എന്നതാണ് സിനിമ ആരാധകർ ആകാംക്ഷ. ഇപ്പോൾ ഇക്കാര്യത്തിൽ അറിയിപ്പ് എത്തുകയാണ്.സോണി ലൈവിൽ കൂടി ഈ മാസം ഫെബ്രുവരിയിൽ തന്നെ മാർക്കോ ഒ. ടി. ടി. യിൽ എത്തും.ഫെബ്രുവരി 14 പ്രണയദിനത്തിൽ മാർക്കോ ഒ.ടി. ടി സ്ട്രീമിങ് ആരംഭിക്കും.
Madraskaaran OTT
ഷെയ്ൻ നിഗം തമിഴ് സിനിമ അരങ്ങേറ്റം എന്നുള്ള നിലക്ക് ഏറെ ശ്രദ്ധേയമായ ചിത്രമാണ് വാലി മോഹൻ ദാസ് സംവിധാനം ചെയ്ത ‘മദ്രാസ്കാരൻ’. ഷെയ്ൻ നിഗം പുറമെ നിഹാരിക, കരുണാസ്, പാണ്ഡിരാജന്‍, സൂപ്പര്‍ സുബ്ബരയന്‍, ഗീത കൈലാസം എന്നിവർ ശ്രദ്ധേയ റോളിൽ എത്തിയ ചിത്രം പക്ഷെ ബോക്സ് ഓഫിസിൽ വമ്പൻ കളക്ഷൻ നേടിയില്ല. ഇപ്പോൾ ചിത്രം ഒ. ടി. ടിയിലേക്ക് എത്തുകയാണ്.ആഹാ തമിഴി-ലൂടെ ഫെബ്രുവരി 7ന് ചിത്രം ഒ. ടി. ടി സ്ട്രീമിങ് ആരംഭിക്കും
Rekhachithram OTT
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത് ആസിഫ് അലി നായകൻ റോളിലും അനശ്വര രാജൻ ശ്രദ്ധേയ റോളിലും എത്തിയ ചിത്രമാണ് രേഖാചിത്രം. തിയേറ്റർ റിലീസ് പിന്നാലെ വൻ കളക്ഷൻ നേടിയ ചിത്രം ഒ. ടി. ടി സ്ട്രീമിങ് റൈറ്റ്സ് സോണി ലൈവ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.രേഖാചിത്രത്തിന്റെ ഒ. ടി. ടി റിലീസ് സംബന്ധിച്ച അറിയിപ്പുകൾ വന്നിട്ടില്ലയെങ്കിലും ചിത്രം ഫെബ്രുവരി മാസത്തിൽ ഒ. ടി. ടി സംപ്രേഷണം ആരംഭിച്ചേക്കും.
Also Read:6 മാസങ്ങൾ ശേഷം ധ്യാൻ ശ്രീനിവാസൻ ത്രില്ലർ ചിത്രം ഒ. ടി. ടിയിലേക്ക്,റിലീസ് തീയതി പ്രഖ്യാപിച്ചു