“വലതുവശത്തെ കള്ളൻ” :പുത്തൻ ചിത്രം പ്രഖ്യാപിച്ചു ജിത്തു ജോസഫ് ,ടൈറ്റിൽ ലുക്ക് പുറത്ത്

jeethu joseph latest film announcement : സസ്പെൻസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമകൾ കൊണ്ട് ഏറെ ശ്രദ്ധേയനായ സംവീധായകനാണ് ജിത്തു ജോസഫ്. ദൃശ്യം മൂന്നാം ഭാഗം എപ്പോൾ വരുമെന്നുള്ള ചോദ്യം ജിത്തു ജോസഫ് സജീവമായി നേരിടുമ്പോൾ തന്റെ മറ്റൊരു സിനിമയുടെ അപ്ഡേറ്റുമായി എത്തുകയാണ് ഹിറ്റ് സംവീധായകൻ ഇപ്പോൾ.ഈസ്റ്റർ ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ച് കൊണ്ട് ഞെട്ടിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.

“വലതുവശത്തെ കള്ളൻ” എന്നാണ് ജിത്തു ജോസഫ് പുത്തൻ ചിത്രത്തിന്റെ ടൈറ്റിൽ. നിലവിൽ,ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് സിനിമ ഷൂട്ടിംഗ് പൂർത്തിയായിരുന്നു. വൈകാതെ തന്നെ ചിത്രം തിയേറ്ററുകളിൽ എത്തിയേക്കും. ഇതിന് പിന്നാലെ ദൃശ്യം മൂന്നാം ഭാഗം ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സിനിമ പ്രേമികൾ കരുതിയത് എങ്കിലും അതിനിടയിലാണ് മറ്റൊരു സിനിമ പ്രഖ്യാപനവുമായി ജിത്തു ജോസഫ് എത്തുന്നത്.

ബേസിൽ ജോസഫ് നായകനായെത്തിയ നുണക്കുഴിയാണ് ഏറ്റവും ഒടുവിൽ എത്തിയ ജീത്തു ജോസഫ് ചിത്രം. നേരത്തെ ജിത്തു സംവീധാന മികവിൽ എത്തിയ കൂമൻ അടക്കം വൻ ഹിറ്റായി മാറിയിരുന്നു.

“മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം”എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളൻ’ സിനിയുടെ ടൈറ്റിൽ ലുക്ക് പുറത്തുവിട്ടത്. ഈ സിനിമയും ഒരു ഇൻവെസ്റ്റിഗേഷൻ സിനിമ എന്നുള്ള സൂചനയാണ്, ചിത്രം ടൈറ്റിൽ ലുക്ക് നൽകുന്നത്.ഒരു മേശയിൽ പൊലീസ് കേസ് ഫയലും, കമ്പ്യൂട്ടറും,താക്കോൽകൂട്ടവും, കണ്ണടയും, വയർ‍ലെസും എല്ലാം ടൈറ്റിൽ ലുക്ക് പോസ്റ്ററിൽ കാണാം.

You might also like