ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം; സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’ റിലീസ് തിയതി പുറത്തുവിട്ടു.

Kanguwa Movie Release Date Out: തമിഴ് നായക ഇതിഹാസം സൂര്യ നായകനായി എത്തുന്ന ചിത്രം കങ്കുവയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ റിലീസ് ഡേറ്റ് മുൻപേ തീരുമാനിച്ചിരുന്നെങ്കിലും രജനികാന്ത് ചിത്രം വേട്ടയ്യന്റെ റിലീസിനെ തുടർന്ന് കങ്കുവാ റിലീസിംഗ് മാറ്റിവച്ചിരുന്നു.

ടൈം ട്രാവലിലൂടെ കഥ പറയുന്ന സയൻസ് ഫിക്‌ഷൻ ചിത്രം നവംബർ 14ന് തിയറ്ററിൽ പ്രദർശനം ആരംഭിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് 350 കോടി ബജറ്റിൽ നിർമിക്കുന്ന ചിത്രത്തിൽ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളായിരിക്കും ഇതെന്നാണ് സൂചന.

Kanguwa Movie Release  Date Out
Kanguwa Movie Release Date Out

സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയിൽ സൂര്യയ്‌ക്കൊപ്പം നായികയായി എത്തുന്നത് ബോളിവുഡ് താരം ദിഷ പഠാനിയാണ്. 1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ യോദ്ധാവായി സൂര്യ വേഷമിടുമ്പോൾ, വില്ലനായെത്തുന്ന ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ.

You might also like