കോമാളി റോളല്ല, പ്രധാന റോൾ!! ജയറാം ഏട്ടൻ റെട്രോ റോളിനെ കുറിച്ചു വാചാലനായി കാർത്തിക് സുബ്ബരാജ്

karthik subbaraj On Jayaram : തെന്നിന്ത്യൻ സിനിമ ലോകം വളരെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് റെട്രോ. കാർത്തിക് സുബ്ബരാജ് സംവീധാനം ചെയ്യുന്ന ചിത്രം സൂര്യ കരിയറിലെ മറ്റൊരു വൻ ഹിറ്റായി മാറുമെന്ന് തന്നെയാണ് ഫാൻസ്‌ അടക്കം പ്രതീക്ഷിക്കുന്നത്.റെട്രോ ട്രൈലർ ദിവസങ്ങൾ മുൻപാണ് പുറത്തുവിട്ടത്. ട്രൈലർ വൻ സ്വീകാര്യത നേടിയ പിന്നാലെ സിനിമയെ കുറിച്ചും തന്റെ പ്രതീക്ഷകളെ കുറിച്ചും മനസ്സ് തുറക്കുകയാണ് സംവീധായകനായ കാർത്തിക്ക് സുബ്ബരാജ്.

റെട്രോ മികച്ച സിനിമയായി മാറുമെന്ന് പ്രതീക്ഷ ഇന്റർവ്യൂയിൽ വിശദമാക്കിയ കാർത്തിക്, ചിത്രത്തിലെ നടൻ ജയറാം റോളിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ചർച്ചയായി മാറുകയാണ് ഇപ്പോൾ. റെട്രോയിൽ വളരെ പ്രധാനപ്പെട്ട ഒരു റോളിലാണ് ജയറാം എത്തുകയെന്ന് പറഞ്ഞ കാർത്തിക് സുബ്ബരാജ്, ജയറാമെന്ന നടനെ കുറിച്ചും വാചാലനായി.

അതേസമയം മലയാളികൾ പ്രിയ നടനായ ജയറാം അന്യഭാഷകളിൽ അടക്കം ഇപ്പോൾ അനാവശ്യമായ പ്രാധാന്യ റോളുകളിലാണ് എത്തുന്നത് എന്നുള്ള വിമർശനം സോഷ്യൽ മീഡിയയിൽ അടക്കം സജീവമാണ്. നടൻ ജയറാമിനെ ഇത്തരം കോമാളി റോളുകൾ പേരിൽ ആരാധകർ അടക്കം ട്രോളുമ്പോഴാണ് കാർത്തിക് സുബ്ബരാജ് തന്നെ നിർണായക അപ്ഡേറ്റുമായി എത്തുന്നത്. “റെട്രോ സിനിമയിൽ ജയറാം ഏട്ടൻ റോൾ വളരെ പ്രാധാന്യം അർഹിക്കുന്നത് തന്നെയാണ്. അദ്ദേഹം വലിയ ഒരു പെർഫോമർ തന്നെയാണ്. സിനിമയിലെ റോളിൽ ഒരുപാട് ഹ്യൂമർ കൈകാര്യം ചെയ്യുന്നുണ്ട്.”സിനിമ വികടന് നൽകിയ ഇന്റർവ്യൂയിൽ സംവീധായകൻ കാർത്തിക് സുബ്ബരാജ് തുറന്ന് പറഞ്ഞു

“ജയറാം സാർ ഒരു അസാധ്യ പെർഫോമർ തന്നെയാണ്. ഏത് കഥാപാത്രത്തെയും കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിയും.വില്ലനായും ക്യാരക്ടര്‍ റോളുകളിലും നമ്മൾ ജയറാം സാറിനെ കണ്ടിട്ടുണ്ട്. ഹീറോ ആയി അദ്ദേഹം ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്​തിട്ടുണ്ട്. ഇപ്പോള്‍ തെലുങ്കിലും വമ്പൻ പടങ്ങളില്‍ വില്ലനായും സപ്പോര്‍ട്ടിങ് റോളിലും ജയറാം സാറുണ്ട്.റെട്രോയിലെ ഈ റോളിലേക്ക് ആദ്യം ഒരുപാട് ആളുകളെ ആലോചിച്ചു. ശേഷമാണു ജയറാം സാറിലേക്ക് എത്തിയത്.”കാർത്തിക്ക് സുബ്ബരാജ് വെളിപ്പെടുത്തി

You might also like