ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്കായി സന്തോഷ വാർത്ത; ദുരൂഹതകള്‍ ഒളിപ്പിച്ച് കിഷ്കിന്ധാ കാണ്ഡം തിയ്യറ്ററുകളിൽ എത്തി.
Kishkisndha Kanda Movie Review: ആസിഫ് അലി നായകനാക്കുന്ന കിഷ്കിന്ധാ കാണ്ഡം തിയ്യറ്ററുകളിൽ എത്തി. ആദ്യം മുതൽ അവസാനം വരെ ദുരൂഹതകൾ ഒളിപ്പിച്ച് ഒരു മിസ്റ്ററി ത്രില്ലർ ചിത്രമയാണ് കിഷ്കിന്ധാ കാണ്ഡം ഒരുക്കിയിരിക്കുന്നത്. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണിത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്. ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അപർണ്ണ ബാലമുരളി നായികയായി എത്തുന്നത്. വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കാടിന് നടുവിലെ തറവാടും അവിടവുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന്റെ കഥ.മുൻ സെെനിക ഉദ്യോഗസ്ഥനായ അപ്പു പിള്ള, മകൻ അജയ ചന്ദ്രൻ, ഭാര്യ അപർണ തുടങ്ങിയ മൂന്ന് ജീവിതങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ തുടങ്ങുന്നത്.

Kishkisndha Kanda Movie Review
പുതിയതായി വിവാഹം കഴിഞ്ഞ് തറവാട്ടിലേയ്ക്ക് എത്തുന്ന അപർണയെ കാത്തിരിക്കുന്നത് ഒരുപിടി പ്രശ്നങ്ങളും അതേ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ്. അപ്പു പിള്ളയുടെ ലെെസൻസുള്ള തോക്ക് കാണാതാകുന്നതിൽ നിന്നും തുടങ്ങുന്ന സംഭവവികാസങ്ങളുടെ ഒരു പരമ്പരയാണ് പിന്നീട് അങ്ങോട്ട് ചിത്രത്തിൽ കാണാൻ കഴിയുന്നത്.അപ്പു പിള്ളയായി വിജയരാഘവൻ വേഷമിടുമ്പോൾ മകൻ അജയ ചന്ദ്രനായി ആസിഫ് അലി എത്തുന്നു. അപർണയായി വേഷമിട്ടിരിക്കുന്നത് അപർണ ബാലമുരളിയാണ്. അടിമുടി ദുരൂഹതയൊളിപ്പിച്ച കഥാപാത്രമാണ് അപ്പു പിള്ളയുടേത്. സ്വഭാവത്തിലും സംസാരത്തിലുമെല്ലാം നിഗൂഡതയൊളിപ്പിക്കുന്നൊരാൾ. അപ്പു പിള്ളയിലേയ്ക്കുള്ള അപർണയുടേയും ഒപ്പം പ്രേക്ഷകരുടേയും ഒരു അന്വേഷണയാത്ര കൂടിയാണ് ചിത്രം.
അജയ ചന്ദ്രൻ്റെയും അപ്പു പിള്ളയുടേയും ഒക്കെ ഭൂതകാലത്തിലേയ്ക്കുള്ള സഞ്ചാരം കൂടിയുണ്ട് ചിത്രത്തിൽ. ചിത്രത്തിൽ കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്നു മെച്ചത്തോടെ അഭിനയ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ചിത്രസംയോജനം: സൂരജ് ഇ.എസ്., സംഗീതം: മുജീബ് മജീദ്, വിതരണം: എന്റെർറ്റൈൻമെന്റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് മേനോൻ, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി: രെൻജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ: ആതിര ദിൽജിത്ത്.