സിനിമ ആരാധകരെ .പ്രണയ ദിനത്തിൽ നാല് വമ്പൻ ഒ.ടി.ടി റിലീസുകൾ
Latest OTT Releases :വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് സ്പെഷ്യൽ വിരുന്ന് സിനിമ പ്രേമികൾക്ക് സമ്മാനിക്കാൻ വ്യത്യസ്ത ഒ. ടി. ടി പ്ലാറ്റ്ഫോമുകളിൽ ഹിറ്റ് സിനിമകൾ സ്ട്രീമിങ് ആരംഭിക്കുന്നു.ഫെബ്രുവരി 14ന് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത് നാല് ചിത്രങ്ങളാണ്. വിശദമായി അറിയാം
Dhoom Dhaam Movie OTT | ധൂം ധാം
യാമി ഗൗതമും പ്രതീക് ഗാന്ധിയും അഭിനയിച്ച ആക്ഷൻ റൊമാന്റിക് കോമഡി ചിത്രമായ ധൂം ധാം ഫെബ്രുവരി 14 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.ആക്ഷൻ, കോമഡി, പ്രണയം എന്നിവയെല്ലാം ഒത്തുചേരുന്ന ചിത്രത്തെ വൻ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്.പവിത്ര സർക്കാർ, ഇജാസ് ഖാൻ, സാഹിൽ ഗംഗുർദെ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
Marco Movie OTT | മാർക്കോ
മലയാള സിനിമ മേഖലക്ക് തന്നെ 2024ൽ ഏറ്റവും വലിയ ഊർജ്ജവും അഭിമാനവുമായ ഉണ്ണി മുഖുന്ദൻ ചിത്രം മാർക്കോ ഒടുവിൽ ഒ. ടി. ടിയിലേക്ക് എത്തുന്നു. ഫെബ്രുവരി 14ന് ചിത്രം സോണി ലൈവിൽ കൂടി സിനിമ ആരാധകർ മുൻപിലേക്ക് എത്തും.മോളിവുഡിലെ ഏറ്റവും വയലൻസ് സിനിമയെന്ന ലേബലിൽ എത്തിയ ഹനീഫ് അദേനി- ഉണ്ണി മുകുന്ദന് കൂട്ടുക്കെട്ടില്‍ പിറന്ന ബ്ലോക്ബസ്റ്റർ ചിത്രം ‘മാര്‍ക്കോ’ 100 കോടി കളക്ഷൻ നേട്ടം പിന്നാലെയാണ് ഒ. ടി. ടിയിലേക്ക് എത്തുന്നത്.കബീര്‍ ദുഹാന്‍സിങ്, അഭിമന്യു തിലകന്, യുക്തി തരേജ,സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍ എന്നിവരാണ് മാർക്കോയിൽ വിവിധ വേഷങ്ങളിൽ എത്തുന്നത്.നാല് ഭാഷകളിൽ മാർക്കോ ഒ. ടി. ടിയിലും കാണാൻ കഴിയും.
പ്യാർ ടെസ്റ്റിംഗ് | Pyaar Testing Movie OTT
പ്ലാബിത ബോർഡാക്കൂറും സത്യജീത് ദുബെയും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്ന പ്യാർ ടെസ്റ്റിംഗ് മൂവി ഫെബ്രുവരി 14ന് ഒ. ടി. ടി സ്ട്രീമിങ് ആരംഭിക്കും.പ്യാർ ടെസ്റ്റിംഗ് ചിത്രം സീ5ൽ കാണാൻ കഴിയും.
മെലോ മൂവി | Melo Movie OTT
സിനിമ ആരാധകർക്ക് വാലന്റൈൻ ദിനത്തിൽ ഒരു റൊമാന്റിക് കൊറിയൻ സിനിമ കൂടി ഒ. ടി. ടിയിൽ കാണാം.ചോയി വൂ-ഷിക്ക്, പാർക്ക് ബോ-യംഗ്, ലീ ജുൻ യംഗ്, ജിയോൺ സോ നീ എന്നിവർ പ്രധാനപ്പെട്ട വേഷങ്ങളിലായി അഭിനയിക്കുന്ന റൊമാൻ്റിക് കൊറിയൻ ചിത്രം മെലോ മൂവി നെറ്റ്ഫഫ്ളിക്സിൽ ഫെബ്രുവരി 14 ന് സ്ട്രീമിങ് ആരംഭിക്കുന്നു.
Also Read :ലൂസിഫറിൽ ശബ്ദം മാത്രം , എമ്പുരാനിൽ പൃഥി വക റോളും : എമ്പുരാനിൽ ‘മണി’യായി മണിക്കുട്ടൻ