ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി നടി ഹണി റോസ്

Malayalam Actress Honey Rose files complaint against Boby Chemmanur : പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പോലീസിൽ പരാതി നൽകിയതായി അറിയിച്ചു നടി ഹണി റോസ്. അശ്ലീല അധിക്ഷേപങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് താരം ഇന്ന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതി നൽകിയ വിവരം നടി തന്നെയാണ് സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടി വ്യക്തമാക്കിയത്.

“താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്”കുറിപ്പിൽ ഇപ്രകാരം നിലപാട് വ്യക്തമാക്കിയ ഹണി റോസ് ബോബി ചെമ്മണ്ണൂർ പേര് അടക്കം കുറിപ്പിൽ പറഞ്ഞ ശേഷം “താങ്കളുടെ തന്നെ മാനസിക നിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാകും. താങ്കൾ താങ്കളുടെ പണത്തിന്റെ വിശ്വസിക്കൂ എന്നും ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നുവെന്നും” എഴുതി.

Malayalam Actress Honey Rose files complaint
Malayalam Actress Honey Rose files complaint

അതേസമയം വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ കൂടി അടക്കം ദ്വയാർത്ഥപ്രയോഗങ്ങളിലൂടെയും മറ്റും ലൈംഗികമായും അപമാനിച്ചുവെന്ന നടി ഹണി റോസിന്റെ പരാതിയിൽ പോലീസ് ശക്തമായ നടപടികളിലേക്ക് കടന്നിരുന്നു. സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തമാക്കിയ പോലീസ് കുറ്റവാളികൾ അറസ്റ്റ് അടക്കം നടപടികളിലേക്ക് കടന്നിരുന്നു. ഹണി റോസിന് പിന്തുണയുമായി താരസംഘടന അമ്മയും രംഗത്ത് എത്തിയിരുന്നു.

Also Read :ഒ. ടി. ടി യിൽ കാണാം ഈ പുത്തൻ 5 മലയാള ചിത്രങ്ങൾ

You might also like