തിയേറ്ററുകളിൽ ആളെക്കൂട്ടി മാർക്കോ, ഉണ്ണി മുകുന്ദൻ സിനിമ 100കോടിയിലേക്കോ? Marco Movie Box Office Collection
Marco Movie Box Office Collection :ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വയലൻസ് ചിത്രമെന്ന വിശേഷണവുമായി എത്തിയ ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ചിത്രം ബോക്സ് ഓഫിസിൽ തരംഗം തുടരുന്നു.ഓരോ ദിനവും കളക്ഷനിൽ അടക്കം കുതിപ്പ് തുടരുകയാണ് ഹനീഫ് അദേനി ചിത്രം ‘മാർക്കോ’.
ഉറപ്പായും നൂറ് കോടി ക്ലബ്ബിൽ സ്ഥാനം നേടുമെന്ന് എല്ലാവരും കരുതുന്ന മാർക്കോ നിലവിൽ 50 കോടി കളക്ഷൻ നേട്ടത്തിലേക്ക് എത്തിയെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പാൻ ഇന്ത്യ റിലീസ്സായി എത്തിയ ചിത്രത്തിനു ഇപ്പൊൾ കേരളത്തിന് പുറത്താണ് ഡിമാൻഡ് വർധിക്കുന്നത്. ഹിന്ദിയിലടക്കം സിനിമക്ക് പ്രേക്ഷക സ്വീകാര്യതയും ഷോകളും വർധിക്കുന്നു എന്നാണ് സൂചന.

മാർക്കോയുടെ ബോളിവുഡ് പതിപ്പിന് ആവശ്യക്കാർ വർധിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 140ലധികം ഷോകൾ കൂടിയെന്നാണ് റിപ്പോർട്ട്.അതേസമയം റിലീസ് ചെയ്ത് വെറും നാല് ദിവസം കൊണ്ട് തന്നെ ചിത്രത്തിന്റെ ആഗോള കളക്ഷൻ 50 രൂപ കടന്നിരുന്നു.ഇതിൽ തന്നെ 20കോടി പ്ലസ് കളക്ഷനും വന്നത് ഇന്ത്യക്ക് പുറത്ത് നിന്നാണ്.ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം നിലവിൽ 50കോടിയിൽ അധികം ആഗോള കളക്ഷനായി നേടിയ മാർക്കോ വൈകാതെ 100കോടി കളക്ഷൻ നേട്ടത്തിലേക്ക് എത്തും.
മാർക്കോ കളക്ഷൻ ഡീറ്റെയിൽസ് ഇതുവരെ (ഏഴാം ദിനം വരെ )Marco Movie Box Office Collection
- India net- 27.22 crores
India gross- 32.11 crores
Overseas gross- 21 crores
Worldwide gross- 53.11 crores
Also Read :“സന്തോഷം, അഭിമാനം “തിലകന്റെ പാരമ്പര്യം അവൻ കാത്തുസൂക്ഷിച്ചു : സന്തോഷം തുറന്ന് പറഞ്ഞ് ഷോബി തിലകൻ