കുതിപ്പ് തുടർന്ന് പതിനെട്ടാം ദിനവും മാർക്കോ, നൂറ് കോടി ക്ലബ്ബിലേക്ക് എൻട്രി
Marco Movie Collection Day 18 : ഉണ്ണി മുഖുന്ദൻ ചിത്രം മാർക്കോ നൂറ് കോടി ക്ലബ്ബിലേക്ക്.പോസിറ്റീവ് റിവ്യൂസ് നേടി റിലീസ് ചെയ്തു ഒന്നാം ദിനം മുതൽ കുതിപ്പ് തുടരുന്ന മാർക്കോ ഇന്നലെ പതിനെട്ടാം ദിനത്തെ കളക്ഷൻ ഡീറ്റെയിൽസ് അടക്കം നോക്കുമ്പോൾ ഇതുവരെ നേടിയത് 90 കോടി രൂപയിൽ അധികമാണ്.
ലോകമൊട്ടാകെ റിലീസ് ചെയ്ത ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും വയലൻസ് ചിത്രം എന്നുള്ള ടാഗിലാണ് എത്തിയത്. പാൻ ഇന്ത്യ റിലീസ്സായി എത്തിയ ചിത്രം സാക്നിൽക് വെബ്‌സൈറ്റ് കണക്കുകൾ പ്രകാരം ഇന്നലെ പതിനെട്ടാം ദിനത്തെ വേൾഡ് വൈഡ് കളക്ഷൻ നോക്കുമ്പോൾ ആകെ നേടിയത് 91കോടി രൂപയാണ്.ഇന്ത്യയിലെ മൊത്തം കളക്ഷൻ 53 കോടി രൂപയാണ്.
മലയാളത്തിൽ നിന്നും മാത്രം ഇതിനകം 39.87 കോടി രൂപ നേടിയ ചിത്രം ഇന്നലെ പതിനെട്ടാം ദിനം കേരള ബോക്സ് ഓഫിസിൽ നിന്നും കളക്ട് ചെയ്തത് 35 ലക്ഷം രൂപയാണ്. ഉണ്ണി മുഖുന്ദൻ കരിയറിലെ രണ്ടാമത്തെ നൂറ് കോടി ക്ലബ്ബിലേക്കുള്ള കുതിപ്പിലാണ് ഹനീഫ് അദേനിയുടെ സംവിധാനം ചെയ്ത മാർക്കോ.അതേസമയം ഹിന്ദി പതിപ്പ് നേടുന്നത് വൻ സ്വീകാര്യതയാണ്. കൂടാതെ തമിഴ്, തെലുങ്ക് ബോക്സ് ഓഫിസുകളിലും ഈ ആക്ഷൻ സിനിമക്ക് പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ കഴിഞ്ഞിട്ടുണ്ട്.
Also Read :മാർക്കോ എപ്പോൾ ഒ. ടി. ടിയിൽ എത്തും, എപ്പോൾ? എവിടെ കാണാം ഉണ്ണി ഹിറ്റ് ചിത്രം