ശബ്ദം നൽകിയ മോഹൻലാലിന് നന്ദി പറഞ്ഞു കൊണ്ട് ടൊവിനോയുടെ എഫ് ബി പോസ്റ്റ് ; പാൻ ഇന്ത്യൻ ചിത്രം അജയന്റെ രണ്ടാം മോഷണം ഇന്ന് തിയറ്ററുകളിൽ.
Mohanlal Sound In Ajayante Randam Moshanam: ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ട ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ചിത്രത്തിൽ ശബ്ദ സാന്നിധ്യമായി സൂപ്പർസ്റ്റാർ മോഹൻലാലുമുണ്ട്. നായകൻ ടൊവിനോ തന്നെയാണ് സർപ്രൈസായിട്ട് ലാലേട്ടനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ലാലേട്ടന്റെ വരവ് ചിത്രത്തിന് പുതിയ മാനം നൽകിയെന്ന് ടൊവിനോ പറഞ്ഞു.
മോഹൻലാലിന് നന്ദിയും അറിയിച്ചിട്ടുണ്ട്. ” അജയൻ്റെ രണ്ടാം മോഷണത്തിന്റെ പ്രപഞ്ച സ്രഷ്ടാവായി തന്റെ ഐക്കൺ ശബ്ദം നൽകിയ പ്രിയപ്പെട്ട മോഹൻലാൽ സാറിനോട് ബഹുമാനം. നിങ്ങളുടെ ഐതിഹാസിക ശബ്ദം ഞങ്ങളുടെ സിനിമയ്ക്ക് പുതിയ മാനം കൊണ്ടുവന്നു. ഈ യാത്രയുടെ ഭാഗമായതിന് നന്ദി. വരാനിരിക്കുന്ന പ്രപഞ്ച സാഹസികതയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുക. “

Mohanlal Sound In Ajayante Randam Moshanam
ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു. നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി 3ഡിയിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. അജയന്റെ രണ്ടാം മോഷണത്തിൽ ട്രിപ്പിൾ റോളിലാണ് ടൊവിനോ എന്നതാണ് മറ്റൊരു സവിശേഷത.