“പ്രിത്വിരാജ് ക്രൂരനായ സംവീധായകൻ,വേണ്ടത് എടുക്കാൻ അദ്ദേഹത്തിന് അറിയാം “വാചാലനായി മോഹൻലാൽ

Mohanlal Speech at EMPURAAN Teaser Launch Event : മലയാള സിനിമ ഇന്ന് വളരെ അധികം ആവേശപൂർവ്വം വെയിറ്റ് ചെയ്യുന്നത് ഏത് സിനിമയുടെ റിലീസിനായിയെന്ന് ചോദിച്ചാൽ, അതിനൊരു ഒരൊറ്റ ഉത്തരം മാത്രമേയുള്ളൂ, അത് പ്രിത്വിരാജ് സംവീധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ എമ്പുരാൻ വേണ്ടിയാണ്‌. 2019ൽ റിലീസ് ചെയ്ത ലൂസിഫർ ചിത്രം തുടർച്ചയാണ് ഈ ചിത്രം എത്തുന്നത്.

കഴിഞ്ഞ ദിവസം നടന്ന എമ്പുരാൻ ടീസർ ലോഞ്ചിനിടെ മോഹൻലാൽ എമ്പുരാൻ ചിത്രത്തെ കുറിച്ചും സംവീധായകനായ പ്രിത്വിരാജിനെ കുറിച്ചും വാചാലനായി.പ്രിത്വിരാജ് ഓരോ അഭിനേതാവിൽ നിന്നും തന്റെ സിനിമക്കായി ആവശ്യമുള്ളത് എടുക്കാൻ അറിയുന്ന മികച്ച സംവീധായകനാണെന്ന് പറഞ്ഞ മോഹൻലാൽ സിനിമയുടെ എല്ലാവിധ മാറ്റത്തിനൊപ്പവും സഞ്ചരിച്ച് പുതിയ ദൃശ്യാനുഭവം എളുപ്പം കാഴ്ചവെക്കുവാൻ സംവീധായകൻ പ്രിത്വിക്ക് കഴിയുന്നുണ്ടെന്നും തുറന്ന് പറഞ്ഞു

“പ്രിത്വിരാജ് വളരെ ക്രൂരനായിട്ടുള്ള ഒരു സംവീധായകനാണെന്ന് ഞാൻ പറയും.ഓരോ അഭിനേതാവിൽ നിന്നും എന്താണോ ആവശ്യം, അത് കൃത്യമായി എടുക്കാൻ പ്രിത്വിരാജിന്‌ കഴിയുന്നുണ്ട്. അതാണ്‌ ആവശ്യം. അങ്ങനെയാണ് സിനിമ സംവീധാനം ചെയ്യേണ്ടത്.ഒരു സിനിമയിൽ അഭിനേതാവ് നന്നാകുവാൻ കാരണം, സംവീധായകൻ തന്നെയാണ്.പൃഥിയിൽ എനിക്ക് വിശ്വാസമുണ്ട്.ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളായി അദ്ദേഹം മാറും “ലാലേട്ടൻ വാചാലനായി.

“ഈ സിനിമ ഞാൻ കണ്ടതാണ്, നിങ്ങൾ ഈ സിനിമ കാണാൻ പോകുകയാണ് വൈകാതെ. ഈ സിനിമയിൽ പ്രിത്വിരാജ് 100 ശതമാനവുമുണ്ട്.ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചു തന്നെയാണ് ഈ സിനിമ പൂർത്തിയാക്കിയത്.സിനിമയുടെ ചിത്രീകരണത്തിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഒരുപാട് വിഷമങ്ങളും അനുഭവിച്ചിട്ടുണ്ട്”മോഹൻലാൽ പറഞ്ഞു.

Also Read :അനിരുധ് മികച്ച സംഗീതമാണ് ഒരുക്കുന്നത്, പക്ഷെ ഇക്കാര്യം ശ്രദ്ധിക്കൂ :ഉപദേശവുമായി എ. ആർ. റഹ്മാൻ

You might also like