ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം “കിഷ്കിന്ധാ കാണ്ഡ”ത്തിൽ സുമദത്തനായി ജഗദീഷ് എത്തുന്നു..!!
New Movie Kishkida Kanda Teaser Out: യൂത്തിന്റെ ആവേശമായ ആക്ഷൻ ഹീറോ ആസിഫ് അലിയെ നായകനാക്കി സംവിധായകൻ ദിന്‍ജിത്ത് അയ്യത്താന്‍ ഒരുക്കുന്ന ചിത്രം “കിഷ്കിന്ധാ കാണ്ഡ”ത്തിൽ സുമദത്തൻ എന്ന കഥാപാത്രമായി 90 കളുടെ വസന്തം ജഗദീഷ് വേഷമിടുന്നു. സെപ്റ്റംബർ 12 ന് തിയറ്ററിൽ പ്രദർശനമാരംഭിക്കുന്ന ചിത്രത്തിന്റെ ജഗദീഷ് ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം ആസിഫ് അലിയും ദിൻജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഗുഡ്‌വില്‍ എന്‍റര്‍റ്റൈന്‍മെന്‍റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം തുടങ്ങിയവ രചിച്ചിരിക്കുന്നത് ബാഹുല്‍ രമേഷാണ്. സെപ്റ്റംബർ 12-ന് ചിത്രം തീയറ്ററുകളിൽ പ്രദർശനമാരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.

New Movie Kishkida Kanda Teaser Out
വേറിട്ട വേഷപ്പകർച്ചയിൽ ജഗദീഷ് പ്രത്യക്ഷപ്പെടുന്നു. ‘സുമദത്തൻ’ എന്ന കഥാപാത്രമായി ജഗദീഷ് എത്തുന്ന ചിത്രത്തിൽ തിരക്കഥാകൃത്തായ ബാഹുല്‍ രമേഷ് തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. അപര്‍ണ്ണ ബാലമുരളി, വിജയരാഘവന്‍, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു .
ചിത്രത്തിന്റെ എഡിറ്റിങ് വർക്കുകൾ ചെയ്തിരിക്കുന്നത് സൂരജ് ഇ.എസ് ആണ്.സംഗീതം മുജീബ് മജീദ്, വിതരണം ഗുഡ്‌വില്‍ എന്‍റര്‍റ്റൈന്‍മെന്‍റ്സ്,ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ ബോബി സത്യശീലന്‍,ആര്‍ട്ട് ഡയറക്റ്റര്‍ സജീഷ് താമരശ്ശേരി, കോസ്റ്റ്യൂംസ് സമീറ സനീഷ്, മേക്കപ്പ് റഷീദ് അഹമ്മദ്,തുടങ്ങിയവരുടെ മികച്ച പിന്തുണയോടെ ഇറങ്ങുന്ന ചിത്രത്തിന്റെ ടീസറിന് തകർപ്പൻ വരവേൽപ്പാണ് ലഭിച്ചിരുന്നത്. തിയറ്ററിൽ തരംഗം സൃഷ്ടിക്കാൻ പോകുന്ന ചിത്രത്തിന്റെ ടീസർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.