പുഷ്പയുടെ വിളയാട്ടം ഇനി ഒ. ടി.ടിയിൽ,ഹിറ്റ് ചിത്രം ഈ ആഴ്ച കാണാം

pushpa 2 the rule ott release date : ഇന്ത്യൻ സിനിമ ലോകത്തെ ഒന്നാകെ കളക്ഷൻ റെക്കോർഡ് കൊണ്ട് ഞെട്ടിച്ച ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ “പുഷ്പ 2 ദി റൂൾ “. 2021ൽ പുറത്തിറങ്ങിയ പുഷ്പ: ദി റൈസിൻ്റെ തുടർച്ചയാണ് പുഷ്പ 2. ഹിറ്റ് ഡയറക്ടർ സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ പുഷ്പ 2ൽ അല്ലു അർജുനൊപ്പം രശ്മിക മന്ദാന, ഫഹദ് ഫാസിൽ, ജഗദീഷ് പ്രതാപ് ബണ്ഡാരി, സുനിൽ എന്നിങ്ങനെ വൻ താരനിര ശ്രദ്ധേയ റോളുകളിൽ എത്തി.

ബോക്സ്‌ ഓഫീസിൽ 1800 കോടിയിൽ അധികം രൂപയും ഹിന്ദി ബോക്സ്‌ ഓഫിസിൽ നിന്നും മാത്രം 1000 കോടി രൂപയോളവും കളക്ട് ചെയ്ത ശേഷമാണ് പുഷ്പ 2 ഒ. ടി ടി സംപ്രേക്ഷണം ആരംഭിക്കുന്നത്.ഡിസംബർ 5 ന് റിലീസ് ചെയ്ത ചിത്രം ജനുവരി 30- 31 തീയതികളിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്‌. നെറ്റ്ഫ്ളിസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പോസ്റ്റ്‌ പ്രകാരം പുഷ്പ 2 മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ഭാഷകളിൽ റിലീസ് ചെയ്യും.

കൂടാതെ ആരാധകർക്ക് പുഷ്പ 2 ൻ്റെ എക്‌സ്‌ക്ലൂസീവ് എക്സ്റ്റൻഡഡ് കട്ട് (23 മിനിറ്റ് അധികം ) കൂടി ഒ. ടി. ടി റിലീസിൽ കാണാൻ കഴിയും.

Also Read :“പ്രിത്വിരാജ് ക്രൂരനായ സംവീധായകൻ,വേണ്ടത് എടുക്കാൻ അദ്ദേഹത്തിന് അറിയാം “വാചാലനായി മോഹൻലാൽ

You might also like