“സന്തോഷം, അഭിമാനം “തിലകന്റെ പാരമ്പര്യം അവൻ കാത്തുസൂക്ഷിച്ചു : സന്തോഷം തുറന്ന് പറഞ്ഞ് ഷോബി തിലകൻ
Shobi Thilakan Words On Abhimanyu :ഹനീഫ് അദേനി സംവിധാന മികവിൽ തിയേറ്ററുകളിൽ റിലീസ് ദിനം മുതലേ ആവേശം സൃഷ്ടിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയെ വാനോളം പുകഴ്ത്തുകയാണ് സിനിമ ലോകം. ഇന്ത്യയിലെ ഏറ്റവും വയലൻസുള്ള സിനിമ എന്നുള്ള ടാഗിൽ എത്തിയ മാർക്കോ കഥാ മികവ് കൊണ്ടും ആക്ഷൻ സീൻസ് കൊണ്ടും പ്രേക്ഷകർക്ക് പുത്തൻ അനുഭവം സൃഷ്ടിക്കുകയാണ്.നായകൻ ഉണ്ണി മുകുന്ദൻ മുതൽ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയുംവാനോളം പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.
എന്നാൽ മാർക്കോയിലെ പ്രകടനത്തിലൂടെ സിനിമ ആരാധകർക്കിടയിൽ ശ്രദ്ധേയമാവുകയാണ് തിലകന്റെ ചെറുമകൻ അഭിമന്യു തിലകൻ.അഭിമന്യു പ്രകടനത്തെ പുകഴ്ത്തി താരങ്ങൾ അടക്കം രംഗത്ത് എത്തുമ്പോൾ അഭിമന്യുവിന്റെ ഗംഭീര പ്രകടനത്തെ കുറിച്ചുള്ള ഷോബി തിലകന്റെ വാക്കുകൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.അഭിമന്യു പ്രകടനത്തിൽ സന്തോഷവും അതിലേറെ അഭിമാനവുമുണ്ടെന്നാണ് ഷോബി തിലകൻ വാക്കുകൾ
“ചെറുപ്പ കാലം മുതലേ അവനെ കൊണ്ടുനടക്കുന്നത് ഞാനാണ്.ഒരുപാട് സന്തോഷം. പല ആളുകളും എന്നെ വിളിച്ചു പ്രകടനത്തിൽ സന്തോഷവും അഭിനന്ദനവും പറഞ്ഞു. മാർക്കോയിൽ അഭിനയിക്കാൻ പോകും മുൻപ് എന്റെ അനുഗ്രഹം വാങ്ങിയാണ് അവൻ പോയത്.സന്തോഷം, അതിലും വലുത് അഭിമാനമാണ്.നടൻ തിലകന്റെ പാരമ്പര്യം അവൻ അഭിമന്യു കാത്തു എന്നാണ് പലരും ഞങ്ങളോട് പറയുന്നത്”ഷോബി തിലകൻ തുറന്ന് പറഞ്ഞു
“മാർക്കോയിൽ അഭിമന്യു അഭിനയം മാത്രമല്ല, ശബ്ദം കൊണ്ടും ഏറെ നന്നായി ചെയ്തിട്ടുണ്ട്.ശബ്ദം കൊണ്ടാണ് ഞാനും ജീവിക്കുന്നത്. തിലകൻ എന്നുള്ള നടന്റെ ഐഡന്റിറ്റിയും അതെ ശബ്ദമാണ്.തീർച്ചയായും ആദ്യത്തെ സിനിമയിൽ തന്നെ ഇത്തരം ഒരു പ്രകടനം.അഭിമാന ഫീൽ മാത്രം. ഇനിയും അവന് അനേകം ഇത്തരം മികച്ച റോളുകൾ ലഭിക്കട്ടെയെന്നാണ് പ്രാർത്ഥന “ഷോബി തിലകൻ സന്തോഷം വ്യക്തമാക്കി.
Also Read :ദൃശ്യം മൂന്നാം ഭാഗം ഉറപ്പായും എത്തും, സ്ഥിതീകരിച്ചു മോഹൻലാൽ
ആ സിനിമ 500ലധികം തവണ കണ്ടവരുണ്ട്, അതിലൊരു മാജിക്കുണ്ട്, മോഹൻലാൽ