മനസിലായോ ഈ സുന്ദരി മണിയെ..? സാരിയുടുത്ത് നാടൻ ലുക്കിൽ കുഞ്ഞു സുദർശനയുടെ ചിത്രങ്ങൾ വൈറൽ.

Sowbaghya Venkitesh Daughter Sudarshana Onam Look: പൂക്കളവും സദ്യയും പോലെ തന്നെ പ്രധാനമാണ് ഓണനാളിലെ വേഷം. പ്രിയ പെട്ട തരങ്ങളുടെ വേഷം കാണാൻ നാം കാത്തിരിക്കാറുണ്ട്. അത്തരത്തിൽ കുട്ടികളുടെ വേഷവും ഏറെ കൗതുകമുയർത്തുന്നവയാണ്. മുതിർന്നവർ മുണ്ടും കേരളസാരിയുമായി ഓണത്തെ വരവേറ്റപ്പോൾ വ്യത്യസ്തമായ ലുക്കിൽ എത്തിയ കുട്ടികളും ഈ ഓണനാളിൽ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.

അത്തരത്തിൽ തിളങ്ങിയ ഒരാളാണ് സൗഭാഗ്യ വെങ്കടേഷിന്റെയും നടൻ അർജുൻ സോമശേഖറിന്റേയും മകൾ സുദർശന. സാരിയുടുത്താണ് ഇത്തവണ ഓണത്തിന് സുദർശനക്കുട്ടി എത്തിയത്. സൗഭാഗ്യ വെങ്കടേഷ് തന്നെയാണ് മകളുടെ സാരിയിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘പൂവിന്റെ ഓണം ലുക്ക്’എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്.

കുഞ്ഞു കേരള സാരിയും ബ്ലൗസും ധരിച്ചാണ് പരമ്പരാഗത ലുക്കിൽ കുഞ്ഞു സുദർശനയെ ഒരുക്കിയത്. മുടി പിന്നിൽ കെട്ടിവെച്ച് മുല്ലപ്പൂ ചൂടി ഒരു ചെറിയ പൊട്ടും കഴുത്തിൽ മാലയും കൈകളിൽ വളകളും ധരിച്ചിട്ടുണ്ട്. പൂക്കളമിട്ടും നടന്നും വട്ടം കറങ്ങിയുമെല്ലാം ഓണവേഷം ആസ്വദിക്കുകയാണ് കൊച്ചു സുദർശന.

സുദർശയെ സ്നേഹപൂർവം എല്ലാവരും സുദാപ്പൂ എന്നാണ് വിളിക്കുന്നത്. സൗഭാഗ്യ വെങ്കടേഷിനും അർജുൻ സോമശേഖരനും 2021 നവംബർ 29ന് ആയിരുന്നു കുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്നതിനു ശേഷം അമ്മ താര കല്യാണിനും മുത്തശ്ശി സുബ്ബലക്ഷ്മിക്കും മകൾ സുദർശനയ്ക്കും ഒപ്പമുള്ള സൗഭാഗ്യയുടെ ചിത്രം വൈറലായിരുന്നു. ഏറെ സന്തോഷത്തോടെ ആയിരുന്നു സോഷ്യൽ മീഡിയ ആ ചിത്രം ഏറ്റെടുത്തത്.

You might also like