“എമ്പുരാൻ ഇറങ്ങുന്ന ദിവസം എനിക്ക് രണ്ട് സന്തോഷം, ഞാനും കാത്തിരിക്കുകയാണ് “സന്തോഷം പങ്കിട്ട് സുചിത്ര മോഹൻലാൽ
Suchitra Mohanlal Words on Empuran Movie : എമ്പുരാൻ ടീസർ ലോഞ്ച് ചടങ്ങിൽ പങ്കെടുത്ത് സുചിത്ര മോഹൻലാലും. മോഹൻലാലിനെ നായകനാക്കി പ്രിത്വിരാജ് സംവീധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ എമ്പുരാൻ ടീസർ ഇതിനകം സോഷ്യൽ മീഡിയയിലും സിനിമ പ്രേമികൾ മനസ്സിലും വൻ തരംഗം സൃഷ്ടിച്ച് മുന്നേറുമ്പോൾ ചർച്ചയായി മാറുന്നത് ചടങ്ങിലെ സുചിത്ര വാക്കുകൾ തന്നെയാണ്.എമ്പുരാൻ റിലീസ് ചെയ്യാൻ പോകുന്ന മാർച്ച് 27നാണ് ആവേശപൂർവ്വം വെയിറ്റ് ചെയ്യുകയാണെന്ന് പറഞ്ഞ പ്രിത്വിരാജ് എമ്പുരാനെ കുറിച്ച് പറയുമ്പോൾ തന്നെ രോമാഞ്ചമാണെന്ന് തുറന്ന് പറഞ്ഞു
“ഇന്നാണ് ജനുവരി 26, എന്റെ പിതാവ് സിനിമ നിർമ്മാതാവായിരുന്നു.അദ്ദേഹം ഇന്നാണ് സിനിമകൾ റിലീസ് ചെയ്തിരുന്നത്. അതിനാൽ തന്നെ ഈ ദിനം എന്റെ ജീവിതത്തിൽ പ്രധാനമാണ്.ഈ ദിവസം ഞങ്ങൾക്ക് എന്നും ജീവിതത്തിൽ സന്തോഷത്തിന്റെ ദിനമാണ്. സിനിമ റിലീസ് ചെയ്യുന്നത് കൊണ്ടല്ല. അന്നാണ് അച്ഛന്റേയും അമ്മയുടേയും വിവാഹ വാർഷികം.കൂടാതെ ആശിർവാദ് സിനിമാസിന്റെ ആദ്യചിത്രമായ നരസിംഹം റിലീസ് ചെയ്തത് ഇന്നേക്ക് കൃത്യം 25 വർഷം മുമ്പൊരു ജനുവരി 26-നാണ്” സുചിത്ര മോഹൻലാൽ പറഞ്ഞു
“പ്രിത്വിരാജ് ടാലെന്റും മുരളിയുടെ അസാധ്യ ബ്രില്യൻസുമാണ് നമുക്ക് ‘ലൂസിഫർ’ പോലൊരു സിനിമ സമ്മാനിച്ചത്.ഇവർ രണ്ടാളും എമ്പുരാനായി വീണ്ടും ഒന്നിക്കുമ്പോൾ നിങ്ങളെ ഞങ്ങൾ ആ ലോകത്തിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പാണ്.എമ്പുരാൻ കാര്യം പറയുമ്പോൾ തന്നെ എനിക്ക് രോമാഞ്ചമാണ് “സുചിത്ര മോഹൻലാൽ തുറന്ന് പറഞ്ഞു
കൂടാതെ എമ്പുരാൻ റിലീസ് ദിനം മറ്റൊരു സന്തോഷം കൂടിയുണ്ടെന്ന് തുറന്ന് പറഞ്ഞു സുചിത്ര. “എമ്പുരാൻ റിലീസ് ചെയ്യുന്നത് മാർച്ച് 27നായി കാത്തിരിക്കുകയാണ് ഞാനും.അതെ ദിവസം തന്നെയാണ് എന്റെ മകൾ ജന്മദിനവും. അതിനാൽ അന്ന് ഇരട്ടി മധുരമാണ് എനിക്ക് ” സുചിത്ര സന്തോഷം പങ്കിട്ടു.
Also Read :“സുപ്രിയക്കും മകൾക്കും ഞാൻ സംവീധാനം ചെയ്യുന്നത് ഇഷ്ടമല്ല “കാരണം അതാണ് :വെളിപ്പെടുത്തി പ്രിത്വിരാജ്
“പ്രിത്വിരാജ് ക്രൂരനായ സംവീധായകൻ,വേണ്ടത് എടുക്കാൻ അദ്ദേഹത്തിന് അറിയാം “വാചാലനായി മോഹൻലാൽ