നിങ്ങൾ ചിരിക്കാൻ തയ്യാറായിക്കോളൂ.. വിനായകനും സുരാജും ഒരുമിച്ച് എത്തുന്ന ആദ്യ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു.

Suraj And Vinayakan Together In Thekku Vadakku Movie: പ്രേംശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് തെക്ക് വടക്ക്. വളരെ രസകരമായ സംഭാഷണങ്ങളുമായി തെക്ക് വടക്ക് സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. രണ്ട് വ്യക്തികളും അവര്‍ക്കിടയിലെ അസാധാരണമായ ആത്മബന്ധത്തിന്റെ കഥയും ആണ് ചിത്രത്തിന്റെ ട്രൈലർ സൂചിപ്പിക്കുന്നത്. വിനായകും സുരാജുമാണ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്.ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം വൈറലായി കഴിഞ്ഞു. ട്രെയിലറിൽ പുറത്തുവിട്ടിരിക്കുന്ന സംഭാഷണങ്ങൾ ഏറെ രസകരമാണ്.

സുരാജ് അവതരിപ്പിക്കുന്ന ശങ്കുണ്ണിയെയാണ് വീട്ടിൽ കയറി വിനായകന്റെ മാധവൻ എന്ന കഥാപാത്രം വെല്ലുവിളിക്കുന്നു. സാലേ ശങ്കുണ്ണി ബാഹർ ആജാ എന്ന തരത്തിലുള്ള രസകരമായ സംഭാഷണങ്ങൾ നിമിഷനേരം കൊണ്ട് തന്നെ പ്രേക്ഷകർ ഏറ്റെടുത്തു.സഖാവ് മാധവനും സഖാവ് ശങ്കുണ്ണിയും കടുപ്പമായിരുന്നേ വിനായകന്റേയും ശങ്കുണ്ണിയുടേയും കഥാപാത്രങ്ങൾക്കു നൽകുന്ന ആമുഖമാണിത്. ചിരിയും തമാശയും ഇടകലർന്ന് എത്തുന്ന സിനിമയാണ് തെക്ക് വടക്ക് എന്നത് ട്രെയിലറിൽ തന്നെ വ്യക്തമാണ്. മികച്ച അഭിനയമാണ് വിനായകന്റെയും സുരാജിന്റെയും.

അതുകൊണ്ടുതന്നെ ഒരു പ്രതീക്ഷയ്ക്കുള്ള വകയെല്ലാം തെക്കുവടക്ക് സിനിമയ്ക്ക് ഉണ്ട്.ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ തുടങ്ങിയ യുവതാര നിരകളാണ് ഈ ചിത്രത്തിൽ ഒരുമിച്ചെത്തുന്നത്. വാഴ എന്ന സിനിമയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ നിന്നും ഇത്രയധികം താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സിനിമയിൽ വിനായകന്റെ ഭാര്യ വേഷത്തിൽ എത്തുന്നത് നന്ദിനി ഗോപാലകൃഷ്ണൻ ആണ് സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്. റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയർ മാധവനായാണ് വിനായകൻ വേഷമിടുന്നത്. സുരാജ് അരിമിൽ ഉടമ ശങ്കുണ്ണിയും.മികച്ച വിജയം സ്വന്തമാക്കിയ മമ്മൂട്ടി ചിത്രം നന്‍പകല്‍ മയക്കം എന്നതിന് ശേഷം എസ്.ഹരീഷ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രമാണ് തെക്ക് വടക്ക്.

Suraj And Vinayakan Together In Thekku Vadakku Movie

അതേസമയം സുരാജും വിനായകനും ഒരുമിച്ച് അഭിനയിക്കുന്ന ആദ്യത്തെ ചിത്രം കൂടിയാണ് ഇത് എന്ന പ്രത്യേകത കൂടി തെക്ക് വടക്കിനുണ്ട്.അൻജന- വാർസ് ബാനറിൽ അൻജന ഫിലിപ്പ് നിർമ്മിക്കുന്ന ചിത്രമാണിത്.ചിത്രത്തിന്റെ റിലീസിംഗ് തീയതി പുറത്തുവിട്ടിട്ടില്ല. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും തെക്കു വടക്കിനുണ്ട്. സുരേഷ് രാജനാണ് ഡിഒപി. എഡിറ്റർ കിരൺ ദാസ്. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, വരികൾ: ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യും: അയിഷ സഫീർ സേഠ്, മേക്കപ്പ്: അമൽ ചന്ദ്ര, പ്രോഡക്ഷൻ കൺട്രോൾ, സജി ജോസഫ്, ചീഫ് അസോസിയേറ്റ്: ബോസ്. വി, കാസ്റ്റിങ്: അബു വളയംകുളം, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: നിധിൻ ലൂക്കോസ്, സ്റ്റിൽസ്: അനീഷ് അലോഷ്യസ്, ഡിസൈൻ, പുഷ് 360, വിഎഫ്എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്

You might also like