“എമ്പുരാൻ, ദേശീയ ഉത്സവം “പ്രിത്വിരാജ് റോബോട്ട് : സിനിമ കണ്ടിറങ്ങി സുരാജ് പ്രശംസ ഇങ്ങനെ

Suraj Venjarumood Words on Empuran Movie : ഇന്ത്യൻ സിനിമ ഒന്നാകെ ആകാംക്ഷപൂർവ്വം കാത്തിരുന്ന റിലീസാണ് മോഹൻലാലിനെ നായകനാക്കി പ്രിത്വിരാജ് സംവീധാനം ചെയ്‌ത എമ്പുരാൻ, 2019ൽ റിലീസ് ചെയ്ത ലൂസിഫർ രണ്ടാം ഭാഗമായി എത്തിയ എമ്പുരാൻ റിലീസ് ചെയ്തു രണ്ട് ദിനത്തിനുള്ളിൽ തന്നെ കളക്ഷൻ റെക്കോർഡുകൾ അടക്കം സ്വന്തമാക്കി മുന്നേറ്റം തുടരുകയാണ്.ഇതിനകം തന്നെ 100കോടി കളക്ഷൻ ക്ലബ്ബിൽ സ്ഥാനം നേടിയ ചിത്രം, മിക്സഡ് റിവ്യൂകൾക്കിടയിലും കുതിപ്പ് തുടരുന്നത് സിനിമ പ്രേമികൾക്ക് അടക്കം സന്തോഷമായി മാറുന്നുണ്ട്.

അതേസമയം എമ്പുരാനിൽ ഒരു നിർണായക റോളിൽ അഭിനയിച്ച നടൻ സുരാജ് വെഞ്ഞാറമൂട് ചിത്രത്തെ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമായി മാറുന്നത്.സജനചന്ദ്രൻ എന്നൊരു കഥാപാത്രമായി സിനിമയിൽ അഭിനയിച്ച സുരാജ് വെഞ്ഞാറമൂട് ചിത്രം കണ്ടിറങ്ങിയ ശേഷം പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ അടക്കം വൻ തരംഗമാണ്.

എമ്പുരാൻ എല്ലാവരും തിയേറ്ററുകളിൽ പോയി കാണണമെന്ന് പറഞ്ഞ സുരാജ്, ഈ സിനിമയായി ദേശീയ ഉത്സവമായി പ്രഖ്യാപിച്ചു കഴിഞ്ഞുവെന്നും വ്യക്തമാക്കി.കൂടാതെ സംവീധായകൻ പ്രിത്വിരാജ് മികവിനെയും സുരാജ് വെഞ്ഞാറമൂട് വാനോളം പ്രശംസിച്ചു.

“എല്ലാവരും പോയി എമ്പുരാൻ സിനിമ കാണൂ. ഇത് ഒരു ദേശീയ ഉത്സവമാണ്. എമ്പുരാൻ ഒരു ഉത്സവമാണ്, കേരളത്തിന്റെ മാത്രമല്ല ദേശീയ ഉത്സവമാണ് എമ്പുരാൻ.എല്ലാ 6 വർഷം കൂടുംതോറും ഈ ഉത്സവം വന്നുകൊണ്ടേയിരിക്കും.ഉത്തരം പാൻ ഇന്ത്യ ലെവൽ സിനിമകൾ ഇനിയും വരട്ടെ, അതിനുള്ള തുടക്കമാകട്ടെ ഈ ചിത്രം.പൃഥ്വി അവൻ ഒരു ഡയറക്ടർ മാത്രമല്ല, പ്രത്യേകതരം റോബോട്ട് ആണ് ” സുരാജ് പറഞ്ഞു

Also Read :“മാർക്കോയിൽ ഉണ്ണി കലക്കി “ഒ. ടി. ടിയിൽ എല്ലാ മലയാള സിനിമകളും കാണാറുണ്ട്!! വാനോളം പ്രശംസിച്ചു വിക്രം

You might also like