തിയറ്ററുകളിൽ അലയടിച്ച് മമിതയുടെ ശബ്ദം; തിയറ്ററിൽ തരംഗമായ എ ആർ എമ്മിനു പിന്നിലെ മമിതയ്ക്കുള്ള പങ്ക് എടുത്തു പറഞ്ഞ് ടോവിനോ തോമസ്.!
Tovino About Mamitha’s Role In ARM: മാജിക് ഫ്രെയിംസ്, യു ജി എം മോഷൻ പിക്ചേർസ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ച ടോവിനോ തോമസ് ചിത്രം എ ആർ എം സെപ്റ്റംബർ 12 ന് തിയറ്ററിൽ പ്രദർശനമാരംഭിച്ചിരുന്നു.
തിയറ്ററിൽ മുന്നേറികൊണ്ടിരിക്കുന്ന ചിത്രത്തിൽ യൂത്തിന്റെ ആവേശമായ നായകൻ ടോവിനോതോമസ് കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നിങ്ങനെ ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രത്തിൽ ടോവിനോക്കൊപ്പം സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Tovino About Mamitha’s Role In ARM
ചിത്രം തിയറ്ററിൽ കത്തിക്കേറുമ്പോൾ എ ആർ എം നു പിന്നിൽ പ്രവർത്തിച്ച കൊച്ചു നായികയ്ക്ക് നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് നടൻ ടോവിനോ തോമസ്.സ്ക്രീനിൽ കാണാൻ കഴിയുന്നില്ലെങ്കിലും ARM ഇത്ര റിയലിസ്റ്റിക് ആയതിൽ മമിത ബൈജുവിന്റെ പങ്ക് വളരെ വലുതാണ്. കാരണം ചിത്രത്തിൽ നായികയായി എത്തിയ തെലുങ്ക് നടി കൃതിക്ക് ശബ്ദം നൽകിയിരിക്കുന്നത് മമിതാ ബൈജുവാണ്.
കൃതിയുടെ കഥാപാത്രത്തെ ഇത്ര മനോഹരമായി പ്രേക്ഷകർക്ക് മുന്നിൽ എത്താൻ സാധിച്ചത് മമിത ബൈജുവിന്റെ കൃത്യതയാർന്ന ഡബ്ബിങ് ആണ്.യെസ് എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലൂടെയാണ് മമിതയുടെ കഴിവിനെ അഭിനന്ദിച്ചുകൊണ്ട് ടോവിനോ സംസാരിച്ചത്. ടോവിനോയുടെ വാക്കുകൾ ഇങ്ങനെ, താനും ഈ അടുത്താണ് മമിതയാണ് കൃതിയുടെ കഥാപാത്രത്തിനായി ഡബ്ബ് ചെയ്തതെന്ന് അറിയുന്നത്. അപ്പോൾ തന്നെ മെസ്സേജ് അയച്ച് കലക്കി എന്ന് പറഞ്ഞ് നന്ദി പറയുകയും ചെയ്തു എന്നും ടോവിനോ വ്യക്തമാക്കി