ഓണത്തിന് അടിച്ചു കേറാൻ ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം; കാത്തിരിപ്പോടെ ആരാധകർ..!
Tovino New Movie ARM Will Release In This Onam: മാജിക് ഫ്രെയിംസ്, യു ജി എം മോഷൻ പിക്ചേർസ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ടോവിനോ തോമസ് ചിത്രം എ ആർ എം ട്രെയിലെർ പുറത്തിറങ്ങി. 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രാഭിനയ രംഗത്തേക്ക് കടന്നു വന്ന് യൂത്തിന്റെ ആവേശമായി മാറിയ നടൻ ടോവിനോ തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്ന ചിത്രം കൂടിയാണിത്.
കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നിങ്ങനെ ട്രിപ്പിൾ റോളിൽ ആണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്.മൂന്നു കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ച് കഥ പറയുന്ന എആർഎം പൂർണമായും 3ഡിയിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ഒപ്പം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ ഒന്നുകൂടിയാണിത്. അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യൻ റീച്ചോടെ എത്തുന്ന ചിത്രം സെപ്റ്റംബറിൽ ഓണം റിലീസായാണ് തിയ്യറ്ററിൽ പ്രദർശനമാരംഭിക്കുക.

Tovino New Movie ARM Will Release In This Onam
ടോവിനോയ്‌ക്കൊപ്പം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവർ നായികാ വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ നേരത്തെ പുറത്ത് വന്ന ടീസർ,പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.തിങ്ക് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രൈലെർ, ഓണക്കാലത്ത് പ്രേക്ഷകർക്കുള്ള മികച്ച വിരുന്നായിരിക്കും സിനിമ എന്ന് വ്യക്തമാക്കുന്നു.
ടോവിനോയുടെ മൂന്നു വ്യത്യസ്ത കഥാപാത്രങ്ങൾക്കായി കാത്തിരിപ്പിലാണ് ആരാധകർ. ടോവിനോയുടെ തുടക്ക കാലത്തെ ചിത്രമായ കൂതറ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ടോവിനോയും സംവിധായകൻ ജിതിൻ ലാലും ആദ്യമായി കണ്ടുമുട്ടിയത്. ആ സൗഹൃദത്തിൽ നിന്നുമാണ് ജിതിലാലിന്റെ ആദ്യ പ്രൊജക്റ്റ് ആയ എ ആർ എമ്മിലേക്ക് ടോവിനോയെ തന്നെ നായകനാക്കി തിരഞ്ഞെടുത്തത്. മികച്ച പ്രേക്ഷക പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ.!