വാഴയുടെ തിയറ്ററുകളിൽ വിജയകരമായ ഓടിക്കൊണ്ടിരിക്കുന്നു… ദേ വരുന്നു, വാഴ 2 ബയോപിക് ഓഫ് എ ബില്യൺ ബ്രോസ് പാർട്ട് 2…!
Vazha 2 Movie Announced: വാഴ 2 ബയോപിക് ഓഫ് എ ബില്യൺ ബ്രോസ് എന്ന തലക്കെട്ടോടെ ചിത്രം വാഴയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. സോഷ്യൽമീഡിയ റീൽസുകളിലൂടെ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്ന താരങ്ങളായ ഹാഷിറും ടീമുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഹാഷിർ, അജിൻ ജോയ്, വിനായക്, അലൻ എന്നിവരടങ്ങിയ ടൈറ്റിൽ പോസ്റ്റർ വാഴയുടെ തിരക്കഥാകൃത്ത് വിപിൻദാസ് പങ്കുവെച്ചു.
വാഴയ്ക്ക് നിറഞ്ഞ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി. നിങ്ങളുടെ പ്രതികരണം പുതിയ പ്രതിഭകളുമായി വീണ്ടും മുന്നോട്ട് പോകാൻ എന്നെ ശരിക്കും പ്രചോദിപ്പിച്ചു. വാഴ II – ബയോപിക് ഓഫ് എ ബില്യൺ ബ്രോസിൻ്റെ ലോഞ്ച് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്- എന്ന കുറിപ്പോടെയാണ് വിപിൻദാസ് പുതിയ സിനിമയുടെ പ്രഖ്യാപനം സോഷ്യൽമീഡിയയിൽ അറിയിച്ചത്.

Vazha 2 Movie Announced
ആനന്ദ് മേനോൻ സംവിധാനത്തിലൊരുങ്ങിയ ചിത്രം വാഴയിൽ സിജു സണ്ണി, ജോമോൻ ജ്യോതിർ, സാഫ് ബോയ്, അനുരാജ് ഒ.ബി, അമിത് മോഹൻ രാജേശ്വരി, ജഗദീഷ്, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, നോബി മാർക്കോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യൂത്തിന്റെ കഥ പറയുന്ന ചിത്രം ഓഗസ്റ്റ് 15 ന് തിയ്യറ്ററുകളിൽ പ്രദർശനം ആരംഭിച്ചു മികച്ച പിന്തുണ നേടിയിരുന്നു.
വലിയൊരു താര നിരയോട് കൂടിയാണ് വാഴ എന്ന ചിത്രം പുറത്തിറങ്ങിയത്. യൂത്തിന്റെ കഥ പായുന്ന സിനിമ കൂടുതലായും യൂത്ത് തന്നെ ആണ് ഏറ്റെടുത്തിരിക്കുന്നത്. ഹാഷിർ എന്ന യുവ താരം വാഴയിലൂടെ തന്റെ സിനിമ അഭിനയ ജീവിതം ആരംഭിച്ചിരിക്കുന്നു. താരത്തിന്റെ സീനുകൾക്ക് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. തിയറ്ററിൽ നിന്നും മികച്ച പ്രതികരണമാണ് വാഴ എന്ന ഈ കൊച്ചു ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് ഇപ്പോൾ ചിത്രത്തിൻറെ രണ്ടാം ഭാഗം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.