അംബാനി അമ്പതിനായിരം കോടി ഉണ്ടാക്കിയാലും ഒരു ഭാര്യയെ ഉള്ളൂ എങ്കിൽ അയാൾക്ക് ജീവിക്കാൻ അറിയില്ല എന്നെ പറയാനുള്ളൂ : മൈത്രേയൻ
Viral Words In Interview : എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയൻ മലയാളികൾക്ക് എല്ലാം പരിചിതനാണ്.ആക്ടിവിസ്റ്റ് എന്നുള്ള നിലയിൽ അടക്കം തന്റെ നിലപാട് തുറന്ന് പറയാൻ യാതൊരു മടിയും കാണിക്കാത്ത മൈത്രേയൻ അഭിപ്രായങ്ങൾക്ക് പലപ്പോഴും സോഷ്യൽ മീഡിയിൽ അടക്കം വിമർശന വും അതുപോലെ കയ്യടികളും ലഭിക്കാറുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം അദ്ദേഹം ഒരു ഇന്റർവ്യൂയിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ അടക്കം ഇപ്പോൾ ചർച്ചാവിഷയവും അതുപോലെ വിവാദവും ആയി മാറുന്നത്. ഇന്ത്യയിലെ പ്രമുഖ വ്യവസായി മുകേഷ് അംബാനിയെ കുറിച്ചാണ് മൈത്രെയൻ ഈ വിവാദ പരാമർശം നടത്തിയത്
മൈത്രേയൻ : അംബാനി അമ്പതിനായിരം കോടി ഉണ്ടാക്കിയാലും ഒരു ഭാര്യയെ ഉള്ളൂ എങ്കിൽ അയാൾക്ക് ജീവിക്കാൻ അറിയില്ല എന്നെ പറയാനുള്ളൂ.അല്ലാതെ വേറൊന്നുമില്ല. ഇത്രയും കാശ് ഉണ്ടാക്കിയത് എന്ന് അറിഞ്ഞുകൂടാത്ത ഒരു കോന്തനാണ് അംബാനി. രാജാക്കന്മാർക്ക് നല്ല വിവരമാണ്.
അവർക്കറിയാം അവർ ഈ സ്വത്ത് ഉണ്ടാക്കുന്നത് ഈ രാജ്യം ഉണ്ടാക്കുന്നത് തന്റെ ജനതകം ആയിരക്കണക്കിന് ആളുകളിലേക്ക് എത്തണം എന്നത്തിന് വേണ്ടിയിട്ടാണ് രാജ്യങ്ങളൊക്കെ സ്വന്തമാക്കുന്നത്. അല്ലാതെ എന്തെടുക്കാനാണ്.