മ രി ച്ചിട്ട് 13 വർഷം, രജനിയും മഞ്ജുവും ആറാടിയ പാട്ടിൽ ‘എഐ സ്വരം’.
Yugendrans AI Sound In Rajnikanth’s Song After 13 Years Of Death: രജനികാന്തിന്റെറെ ഏറ്റവും പുതിയ ചിത്രം വേട്ടയ്യനിലെ ‘മനസ്സിലായോ’ എന്ന പാട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമാകുമ്പോൾ കണ്ണു നിറയുന്ന ഒരാളുണ്ട്. ഗായകൻ മലേഷ്യ വാസുദേവന്റെ മകൻ യുഗേന്ദ്രൻ. 27 വർഷങ്ങൾക്കു മുൻപാണ് രജനികാന്തിനുവേണ്ടി മലേഷ്യ വാസുദേവൻ അവസാനമായി പാടിയത്. മരിച്ച് 13 വർഷങ്ങൾക്കിപ്പുറം ആ ശബ്ദം അനിരുദ്ധ് രവിചന്ദർ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനഃസൃഷ്ടിച്ചപ്പോൾ അതൊരു വൈകാരിക നിമിഷമായെന്ന് യുഗേന്ദ്രൻ പറയുന്നു.
സന്തോഷ നിമിഷം എന്നു പറയുന്നതിനേക്കാൾ വൈകാരിക നിമിഷം എന്നു വിളിക്കുന്നതാകും ശരി,’ എന്നായിരുന്നു ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ യുഗേന്ദ്രൻ വേട്ടയ്യനിലെ പാട്ടിനെക്കുറിച്ച് പറഞ്ഞത്. “ടീസറിൽ അപ്പയുടെ ശബ്ദം കേട്ട ഉടനെ അമ്മ ഇമോഷനൽ ആയി. കണ്ണു നിറഞ്ഞു. അപ്പയുടെ നിറയെ ഓർമകൾ അവരുടെ ഉള്ളിലുണ്ടല്ലോ. അപ്പൻ മുന്നിൽ വന്നു നിൽക്കുന്നതു പോലെയാണ് ഈ പാട്ടിൻറെ ഓരോ രംഗങ്ങളിലും കടന്നു പോകുന്നതിനും അദ്ദേഹം പറഞ്ഞു.
“കുറച്ചു മാസങ്ങൾക്കു മുൻപ് വരെ എനിക്ക് ഈ സാധ്യതകളെക്കുറിച്ച് അറിയില്ലായിരുന്നു. അനിരുദ്ധിന്റെ ടീമിൽ നിന്നു വിളിച്ചപ്പോൾ ഞാൻ കരുതി എന്തോ റിമിക്സ് ചെയ്യാൻ വേണ്ടിയാകുമെന്ന്. പിന്നീടാണ്, ഇതൊരു ഫ്രഷ് ട്രാക്കാണെന്ന് മനസ്സിലായത്. ആദ്യമായി ചേച്ചി യുടെ ശബ്ദം ഉപയോഗിച്ചാലോ എന്ന് ചോദിക്കുന്നത്. ആ ശബ്ദം പുനഃസൃഷ്‌ടിക്കാൻ കഴിയുമോ എന്നു ചോദിച്ചു. പാട്ട് ഇറങ്ങി കുറച്ചു ദിവസങ്ങൾ തന്നെ എനിക്കൊരു വോയിസ് അയച്ചു തന്നു ഈ ശബ്ദം അപ്പിയുടെ തന്നെ എന്നായിരുന്നു വോയിസ് നോട്ടിൽ അദ്ദേഹം കുറിച്ചിരുന്നത്.
ഞങ്ങളുടെ കുടുംബത്തിന് നന്ദി പറഞ്ഞുള്ള ശബ്ദസന്ദേശമായിരുന്നു അത്. നേരിൽ കാണണമെന്നും അദ്ദേഹം പറഞ്ഞു. അതാണ് ഞാൻ പറഞ്ഞത്, ഇതെനിക്ക് വൈകാരിക നിമിഷമാണെന്ന്,” യുഗേന്ദ്രൻ കൂട്ടിച്ചേർത്തു.യുട്യൂബിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം അരക്കോടി പ്രേക്ഷകരെയാണ് ഗാനം നേടിയത്. മലേഷ്യ വാസുദേവിനൊപ്പം യുഗ്രേന്ദ്രനും അനിരുദ്ധം ദീപ്‌തി സുരേഷും ഗാനത്തിന്റെ ആലാപനത്തിൽ പങ്കാളികളായി. സൂപ്പർ സുബുവും വിഷ്ണു എടവനും ചേർന്നാണ് ഗാനത്തിന് വരികളൊരുക്കിയത്. ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാമതുണ്ട് വേട്ടയ്യനിലെ ‘മനസ്സിലായോ’ ഗാനം.